Thursday, May 19, 2011

തൂവാനതുമ്പികള്‍..

തൂവാനതുമ്പികള്‍..


ഓരോ വട്ടം കൂടി കാണുമ്പോള്‍ ഓരോ പുതിയ അര്‍ത്ഥങ്ങള്‍ സമ്മാനിക്കുന്ന സിനിമ..
മനസ്സില്‍ മരിക്കുവോളം കൊണ്ടുനടക്കാവുന്ന വല്ലാത്ത സിനിമ..
പറഞ്ഞറിയിക്കാനാവാത്ത എത്രയെത്ര ഭാവങ്ങള്‍..?
പറയാതെ പറയുന്ന എത്രയെത്ര വാക്കുകള്‍..?
പ്രണയം .......അതിന്ടെ തീവ്രമായ വേട്ടയാടല്‍ ....വേണ്ടെന്നു മനസ്സിനോട് പലവട്ടം പറയുമ്പോഴും പിന്നെയും വേണമെന്ന് തോന്നുന്ന അപൂര്‍വ പ്രണയം...



ക്ലാര...മലയാളത്തിനു അതിനു മുന്‍പും ശേഷവും അനുഭവിക്കാന്‍ കഴിയാതെ പോയ കഥാപാത്രം..
കഴ്ചക്കരന്ടെയും നായകന്ടെയും ചന്ഗിലേക്ക് തീക്കനല്‍ കോറിയിടാന്‍ ഇനിയും ഒരു നായികാ പിറക്കേണ്ടിയിരിക്കുന്നു...

സലിം കുമാറിന് ദേശിയ അവാര്‍ഡ്‌...

സലിം കുമാറിന് ദേശിയ അവാര്‍ഡ്‌... മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഇതാ ഒരു മികച്ച നടന്‍..
കപട ബുദ്ധിജീവികള്‍ക്കും സവര്‍ണ മേലലള്‍ന്മാര്ക്കും കേട്ടിഘോഷിക്കുന്ന സൂപ്പര്‍ താരങ്ങള്‍ ക്കും
ഇഷ്ടമായെന്നു വരില്ലെങ്കിലും..സലിം കുമാര്‍ മലയാളത്തിന്റെ അഭിമാനമായി മാറുന്നു.



കാണാത്ത സിനിമയിലെ അറിയാത്ത മുഖതെക്കുരിച്ചു ഒരുപാടു പറയാന്‍ വയ്യ.. എങ്കിലും അച്ഛനുറങ്ങാത്ത വീട്ടിലെ സലിം കുമാറിനെ വല്ലാത്ത സ്നേഹിച്ചിരുന്നു... അതിനും മുന്‍പൊരിക്കലും വിശ്വസിക്കാന്‍ വയ്യായിരുന്നു.. ഈ മനുഷ്യനില്‍ അഭിനയതിന്ടെ അമ്പരപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാനുള്ള പ്രതിഭയുണ്ടെന്ന്..



Sunday, May 15, 2011

ഇവിടെ നല്ല തണുപ്പാണ്......

ഇവിടെ നല്ല തണുപ്പാണ്......
ഹേമന്തം മഞ്ഞുകാലത്തിന് വഴിമാറിക്കൊടുത്തു.. കലമെതും മുന്‍പേ...
ഇങ്ങനെ ഒരു മെയ്‌ മാസപ്പുലരിയിലാണ് ആദ്യമായി ഓസ്ട്രല്യന്‍ മണ്ണില്‍ കാലുകുത്തിയത്..
ജീവിതതിന്ടെ വസന്ത കലവും സ്വപ്നം കണ്ടു പ്രവാസത്തിന്റെ മറ്റൊരു വന്കരാപര്‍വം..
അഞ്ചു വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു...കാലം എത്ര വേഗത്തിലാണ് സന്ജരിക്കുന്നത്..?
നിനച്ചിരിക്കാതെ എത്രയെത്ര വസന്തങ്ങള്‍ആണ് കടന്നുപോകുന്നത്..?
ബാല്യത്തിന്‍ടെ ഒരമകള്‍ ഇനിയും പഴകിയിട്ടില്ല..
കൌമാരത്തിന്‍ടെ കൌതുകങ്ങളെ ഇനിയും പറിച്ചെറിയാന്‍ കഴിയുന്നില്ല ...
വര്‍ഷങ്ങള്‍ ഓരോന്നായി കൊഴിയുകയാണ്.....ആരോടും ചോദിക്കാതെ.. ഒരു വാക്ക് മിണ്ടാതെ..





Monday, May 2, 2011

എന്ടോസല്ഫന്‍് നിരോധനവും കുറേ നൊമ്പരങ്ങളും

കസരഗോട്ടെ സ്വര്‍ഗത്തിന് കനീരില്‍ പൊതിഞ്ഞ പുഞ്ചിരി സമ്മാനിച്ച ലോകത്തിനു നന്ദി..

ലോകത്തിന്റെ മുന്നില്‍ വിഷം വര്‍ഷിക്കാന്‍ ഉപായങ്ങള്‍ തേടിയ മുതലാളിത്തത്തിന്റെ സ്തുതിപാടകാര്‍ക്ക് തിരിച്ചടി..

ജയിച്ചത്‌ സത്യമാണ്.. ഒരു നാടിന്ടെ പ്രാര്‍ത്ഥനയാണ്..
അങ്ഗവ്യ്കല്യം വന്ന കുഞ്ഞുങ്ങളെ നെഞ്ചോടു ചേര്‍ത്ത് കരയുന്ന അമ്മമാരുടെ നൊമ്പരം കാണാന്‍ കണ്ണില്ലാത്ത ഭരണ വര്‍ഗത്തിനോട് കാലം കണക്കു ചോദിക്കും..

ഇനി ഒരു തലമുറ കൂടി രോഗങ്ങളുടെ തടവറകല്‍ക്കുള്ളില്‍ അകപ്പെട്ടു പോകാതെ നമുക്ക് കാത്തുവെക്കാം.. വിഷം മറ്റു പേരുകളില്‍ നമുക്കിടയിലേക്ക്‌ വരാതിരിക്കാന്‍ ജഗരൂഗരയിരിക്കാം......
ഈ മണ്ണില്‍ സ്വര്‍ഗം പുനര്‍ജനിക്കട്ടേ...