Sunday, March 27, 2011

ഇനി മോഹ മൊഹാലി..


ആവേശത്തിന്റെ അലയൊലികള്‍ ഉയര്‍ത്തി മൊഹാലി വിളിക്കുന്നു.....വരൂ ...... ക്രിക്കറ്റ്‌ മാമാങ്കത്തിന്റെ ത്രസിപ്പിക്കുന്ന മറ്റൊരു ഏടിലേക്ക് ...... മൊഹാലിയിലേക്ക് ഇനി രണ്ടു നാള്‍ കൂടി... മന്മോഹനും ഗിലാനിയും വേദിയിലിരുന്നു സൗഹൃദം പങ്കുവേക്കുമ്പോഴും ... മൊഹാലിയിലെ മൈതാനത് തീ പാറുന്ന പോരാട്ടം നടക്കും ... ഇന്ത്യക്കും പാകിസ്ഥാനും തോല്‍ക്കാന്‍ വയ്യ... നൂറുകോടി ഇന്ത്യക്കാരുടെ നിസ്വനങ്ങള്‍ക്ക് ചൂടും വേഗതയുമെറുന്ന മണിക്കൂറുകള്‍..... ഇന്ത്യ ഇതുവരെ പുലര്‍ത്തിയ ജാഗ്രതയും അധ്വാനവും വെറുതെയാവാതിരിക്കാന്‍്... നമുക്ക് ഈ മത്സരം ജയിച്ചേ പറ്റൂ...... സ്വപ്‌നങ്ങള്‍ സ്വന്തമാക്കി ധോണിയും സംഘവും ഫൈനലിലേക്ക് പറന്നുയരാന്‍ കാത്തിരിക്കാം .. ഈ ലോകകപ്പ്‌ നമുക്ക് വേണം.... മറ്റൊന്നും കൊണ്ടല്ല.. സച്ചിനെന്ന ക്രിക്കറ്റ്‌ ദൈവത്തിന്ടെ കാലഘട്ടത്തില്‍ ഒരു ലോകകപ്പ്‌ നേടാനായില്ലെങ്കില്‍ പിന്നെ എന്നാണ് നമുക്കതിനു കഴിയുക ?.

Friday, March 25, 2011

ഗന്ധര്‍വന്‍ ......




മൂന്നു വര്ഷം മുന്‍പ് എഴുതിയ ഒരു ആര്‍ട്ടിക്കിള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യാമെന്ന് കരുതി...
ഫോട്ടോ യില്‍ ക്ലിക്ക് ചെയ്താല്‍ enlarge ആയ വ്യൂ കാണാം..
മുന്‍പ് വായിച്ചവര്‍ ക്ഷമിക്കുക...

ആമുഖം..ആദ്യത്തെ ബ്ലോഗ്‌

മഴയില്‍ .............
അങ്ങനെ എനിക്കും തോന്നി...ബ്ലോഗ്‌ എഴുതാന്‍.....
ഓരോരു കാലത്തും ഓരോ പ്രായത്തിലും അങ്ങനെ എന്തെല്ലാം തോന്നിയിരിക്കുന്നു...?
പല തോന്നലുകളും സ്വപ്നങ്ങളും യാഥാര്ത്യമാകാതെ പോയതിന്റെ വേദനയും സുഖവും ഒക്കെയാണല്ലോ നമുക്കൊക്കെ ആകെയുള്ള സമ്പാദ്യം....
എല്ലാവരും എന്നെപ്പോലെ ആണോ എന്നറിയില്ല ,
എന്നാലും എനിക്കറിയുന്ന ഒരുപാട് പേര്‍ അങ്ങനെയുണ്ട്.

എന്തെഴുതണം എന്നത് കുഴക്കുന്ന ചോദ്യമാണ്..എനിക്ക് തോന്നുന്നതൊക്കെ എഴുതാം എന്നതാണ് തല്ക്കാലം തീരുമാനിച്ചിരിക്കുന്നത്. അപ്പോള്‍ അത് തോന്നിയവാസം ആയിപ്പോയാലോ.. സാരമില്ല..തോന്നുന്നതൊക്കെ എഴുതുമ്പോള്‍ അതിനൊരു സുഖമുണ്ടാവും...

ഓരോ ദിവസവും കാണുന്ന വാര്‍ത്തകള്‍ക്കിടയില്‍ നമ്മളറിയാതെ നമ്മളെ ചിന്തിപ്പിക്കുന്ന നൂറു കാര്യങ്ങള്‍ ഉണ്ടാകും .. അവയെ കുറിച്ചും എഴുതാം..

ഇന്നലെ രാത്രി വ്യ്കിയാണ് ഉറങ്ങിയത്...ഇന്ത്യ - ഓസ്ട്രേലിയ ക്രിക്കറ്റ്‌ മത്സരം കഴിഞ്ഞപ്പോള്‍ സമയം നാല് മണി.. ഓസ്ട്രേലിയ എങ്ങനെയെങ്കിലും തോല്ക്കുന്നത് കാണാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കതിരുന്നതിനാലവും ..ഉറക്കം ആ വഴിക്ക് വന്നതേ ഇല്ല...
ഓസ്ട്രേലിയ യിലേക്കുള്ള വിസക്ക് വേണ്ടി കാത്തിരുന്ന കാലത്താണ് ഇത്തരം ഒരു മാനസികാവസ്ഥ ഇതിനുമുന്‍പ് അനുഭവിച്ചത്... എന്നിട്ടിപ്പോള്‍ പാക്കിസ്ഥാന്‍ ജയിച്ചാലും ഓസ്ട്രേലിയ ജയിക്കരുതെന്ന്ന്നു മനസ്സ് പറയുന്നു... അല്ലെങ്കിലും ഈ മനസ്സ് അങ്ങനെയാണ്....

അതിന്‍ടെ പ്രതികാരമെന്നോണം ഇപ്പോള്‍ കണ്ണുകളില്‍ ഉറക്കം വിരുന്നു വരുന്നു... എന്തായാലും ഇന്ന് സുഖമായി ഉറങ്ങാം.... ഒരുപാട് നാളായി ചെയ്യനഗ്രഹിച്ച ഒരു നല്ല കാര്യം ചെയ്തെന്ന സമാധാനത്തോടെ ..(ഈ ബ്ലോഗ്‌ തുടങ്ങുന്നത് നല്ല കാര്യമാണെന്നാണ് ഇതുവരെയുള്ള എന്റെ തോന്നല്‍..)