Sunday, April 3, 2011

ലോകത്തിന്റെ നെറുകയില്‍...ഇന്ത്യയുടെ സൂര്യന്‍...


ഈ ലോക കപ്പു നമുക്ക് നഷ്ടപ്പെടുത്താന്‍ ആവില്ലായിരുന്നു...നൂറ്റിരുപതു കോടി ജനങ്ങള്‍ കാത്തിരുന്നത് ഈ നിമിഷത്തിനു വേണ്ടിയായിരുന്നു... ലോകത്തിന്ടെ മുന്നില്‍ ഇനി നമുക്ക് പറയാം... സച്ചിന്ടെ കാലത്ത് നമുക്കൊരു ലോകകപ്പ്‌ നെടാനയതിന്റെ വിജയഗാഥ... ചക്രവാളം കണ്ണ് ചിമ്മാതെ കാത്തിരുന്ന സായാന്തനങ്ങളിലോന്നില്‍ ഇന്ത്യയുടെ ഹൃദയമിടിപ്പിന് പതിവിലും വേഗതയുണ്ടായിരുന്നു....ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് ചക്രവാളത്തിനുമപ്പുറം വലിപ്പമുണ്ടായിരുന്നു.... ആവേശം അലതല്ലിയിരുന്നു.. ഓരോ പന്തിലും... ഇക്കാലമത്രയും ഇന്ത്യക്ക് എത്തിപ്പിടിക്കനവതിരുന്ന അച്ചടക്കം കളിയിലുടനീളം കാണാനായി..... എന്തിനാണ് മികച്ച ഫഒര്മില്‍ ഉണ്ടായിരുന്ന യുവരാജിന് മുന്‍പേ ധോണി കളിക്കനിരങ്ങിയതെന്നു ആരും ചോദിക്കില്ല.. എല്ലാ ചോദ്യന്ല്‍ക്കുമുള്ള ഉത്തരം ആ ഇന്നിങ്ങ്സില്‍ ഉണ്ടായിരുന്നു... അവസാനത്തെ ഓവറിനും മുന്‍പേ ഗല്ലെര്യിലേക്ക് പന്ത് പായിച്ചു ധോണി എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കാണുകയായിരുന്നു... ഇത് സച്ചിനുള്ള ഞങ്ങളുടെ സമ്മാനമാണ്...എല്ലാവരും ഒരേ വക്കില്‍ പറഞ്ഞതിതാണ്..ഈ ഇതിഹാസ താരത്തിനു ഇതിലധികം എന്ത് സമ്മാനമാണ് ടീം ഇന്ത്യക്ക് നല്കനവുക....? നൂറുകോടി ജനങ്ങള്‍ ഇരുപത്തൊന്നു വര്‍ഷമായി സച്ചിന്ടെ ടിമില്‍ നിന്നും കാത്തുനിന്നത് ഇതാണ്... ആ സ്വപ്ന സഫല്യതില്‍ സച്ചിനെ തോളിലേറ്റി നടന്നത് നൂറ്റിരുപതു കോടി ജനങ്ങളാണ്... സച്ചിനുവേണ്ടി കോഹ്ലിയും ധോണിയും ഗംഭീറും സഹീര്‍ഖാനും ..യുവരാജും ഓരോരുത്തരും കളിക്കുകയായിരുന്നു.... ഒരു രാജ്യത്തിനടെ സ്വപ്നങ്ങള്‍ക്കായി... നന്ദി ...ഒരായിരം നന്ദി.......